ബത്തേരി ഉപജില്ലാ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്‌തു
ആനപ്പാറ: ബത്തേരി ഉപജില്ലാ കായികമേളയുടെ ലോഗോ നെന്മേനി ഗ്രാമ പഞ്ചായത്ത് മെമ്പർ ഉഷാ വേലായുധൻ പബ്ലിസിറ്റി കമ്മിറ്റി ചെയർമാനും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ഷമീർ മാളികയ്ക്ക് നൽകി പ്രകാശനം ചെയ്‌തു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ മാസം 16,17,18 തീയതികളിലായാണ് കായികമേള നടക്കുക. പിടിഎ പ്രസിഡണ്ട് ബിജു എം അധ്യ ക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ അഷ്റഫ് പൈക്കാടൻ, ഹെഡ്മാസ്റ്റർ കെ എസ് മനോജ് കുമാർ,പനംകണ്ടി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്‌മാസ്റ്റർ ഷൗഖ്‌മാൻ, എംപിടിഎ പ്രസിഡണ്ട് ജീന ജോസഫ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഹാഫിസ് റഹ്മാൻ, എസ്എംസി വൈസ് ചെയർമാൻ രവി പാടിപറമ്പ്, പബ്ലിസിറ്റി കമ്മിറ്റി ജോയിൻ്റ് കൺവീനർ വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു. ചീരാൽ ഹയർ സെക്കൻഡറി സ്‌കൂൾ ജീവനക്കാരൻ കൃഷ്ണൻ കുമ്പളേരിയാണ് ലോഗോ ഡിസൈൻ ചെയ്തത്.





Leave a Reply