April 16, 2026

സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കാൻ കെ. ജെ. യു വയനാട് ജില്ലാ കമ്മിറ്റി ചേർന്നു.

0
Img 20241012 114912
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16-ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കെ ജെ യു വയനാട് ജില്ലാ കമ്മറ്റി ബത്തേരി പ്രെസ്സ് ക്ലബ്ബിൽ മീറ്റിംഗ് ചേർന്നു .

 

പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്ക്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

 

ഒക്ടോബർ മുപ്പതിനകം ജില്ലയിലെ എല്ലാ മേഖലകളിലും മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിക്കാനും, നവംബർ 20നുള്ളിൽ മേഖല കൺവെൻഷനുകളും 30 ന് ജില്ലാ സമ്മേളനം സുൽത്താൻ ബത്തേരിയിൽ വെച്ച് നടത്താനും തീരുമാനിച്ചു. മെമ്പർഷിപ്പ് കാമ്പെയിൻ്റെ ഭാഗമായി പുതുക്കിയ മെമ്പർഷിപ്പുകളുടെ വിതരണോദ്ഘാടനം മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ടി.എം. ജെയിംസ് ,പി. മോഹനന് യൂണിയൻ്റെ തിരിച്ചറിയൽ കാർഡ് നൽകികൊണ്ട് നിർവ്വഹിച്ചു.

 

യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് എൻ.എ. സതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു വടക്കേടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.എം. ജെയിംസ് , ഷാജി നടവയൽ, മൂസ കൂളിവയൽ , അബു താഹീർ, ബാബു, എ.പി. ഷാജി സംസാരിച്ചു. വൈസ് പ്രസിഡൻ്റ് പി.മോഹനൻ സ്വാഗതവും ജോജി വർഗീസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *