April 16, 2026

വയനാട്ടിലെ ലോര്‍ഡ്‌സ് 83 ഇന്ത്യയിലെ രണ്ടാമത്തെ ‘വിന്‍ധം’ അംഗീകൃത റിസോര്‍ട്ടായി പ്രഖ്യാപിച്ചു

0
Img 20241014 Wa00831
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: അമേരിക്ക ആസ്ഥാനമായുള്ള വിന്‍ധം ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് ഗ്രൂപ്പിന്റെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ റിസോര്‍ട്ട് ആണ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ലോര്‍ഡ്‌സ് 83 റിസോര്‍ട്ട്. 90 ല്‍ പരം രാജ്യങ്ങളിലായി 9200 ല്‍ അധികം ഹോട്ടലുകള്‍ ഉള്ള ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ഫ്രാഞ്ചൈസി ആണ് വിന്‍ധം. യുറേഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ മേഖലയില്‍ ഉള്‍പ്പെടുന്നതാണ് ലോര്‍ഡ്‌സ് 83 റിസോര്‍ട്ട്. വിന്‍ധത്തിന്റെ സോഫ്റ്റ് ബ്രാന്‍ഡ് ആയ ഈ ട്രേഡ് മാര്‍ക്ക് കളക്ഷന്‍ ഏറെ പ്രത്യേകതകളും സൗകര്യങ്ങളും ഉള്ള ഹോട്ടലുകള്‍ക്കോ റിസോര്‍ട്ടുകള്‍ക്കോ മാത്രം നല്‍കി വരുന്ന ഒരു അംഗീകാരമാണ്. അമൃത്സര്‍ല്‍ സ്ഥിതി ചെയ്യുന്ന ദി എര്‍ത് ഹോട്ടലിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ മറ്റൊരു റിസോര്‍ട്ടിന് ഈ ട്രേഡ് മാര്‍ക്ക് ലഭിക്കുന്നത്. മാനേജിംഗ് ഡയറക്ടര്‍മാരായ സി എം നിഷിന്‍ തസ്ലിം, സി.എം റിസ്വാന്‍ ഷിറാസ് , നിഖില്‍ ശര്‍മ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *