പേരിയയിൽ പ്രകടനവും സമരപ്രഖ്യാപനവും ഇന്ന്
പേരിയ: നൂറ്റാണ്ടുകളുടെ പഴക്കമുളള ബാവലി- മാനന്തവാടി-തലശ്ശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ട് രണ്ടരമാസം പിന്നിട്ടിട്ടും ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്‌മയും അശാസ്ത്രീയമായ മണ്ണെടുപ്പും കാരണം റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിൽ പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരിയയിൽ പ്രകടനവും സമരപ്രഖ്യാപനവും ഇന്ന് നടക്കുമെന്നും, വൈകുന്നേരം 5മണിക്ക് നടക്കുന്ന പ്രകടനത്തിൽ ഈ റോഡിനെ ആശ്രയിക്കുന്ന മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. തുടർന്ന് തിങ്കളാഴ്‌ച രാവിലെ 9.30 മുതൽ 42-ാം മൈൽ (ബോയ്‌സ് ടൗണിൽ) വഴി തടയൽ സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും തീരുമാനമാകുന്നില്ലെങ്കിൽ കണ്ണൂർ ഇ ഇ ഓഫീസ് ഉപരോധിക്കുന്നെന്നും ആക്ഷൻ കമ്മറ്റി അറിയിച്ചു.
കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.





Leave a Reply