മീത്തൽ പള്ളി തിരുമോത് കുന്ന് റോഡ് തകർന്ന് തരിപ്പണമായി
തരുവണ:മീത്തൽ പള്ളി തിരുമോത് കുന്ന് റോഡ് തകർന്ന് തരിപ്പണമായി.ആദിവാസി കോളനി അടക്കം നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന റോഡാണ് കാൽനട പോലും ദുസ്സഹമാക്കി ടാറിങ് മുഴുവൻ ഇളകി തകർന്നുകിടക്കുന്നത്.സ്കൂളിലേക്കും,മദ്രസ്സയിലേക്കും പോകുന്ന വിദ്യാർഥികളാണ് ടാറിങ് ഇളകി കുണ്ടും,കുഴിയുമായി കിടക്കുന്ന റോഡിലൂടെ നടക്കാൻ പോലും കഴിയാതെ ബുദ്ദി മുട്ടുന്നത്.നാലു വർഷത്തോളമായി തുടരുന്ന പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ പരിസര വാസികൾ സമരത്തിനു ഒരുങ്ങിയിരിക്കുകയാണ്.ഈ പ്രദേശത്തെ വീട്ടമ്മമാർ കഴിഞ്ഞ ദിവസം വാർഡ് മെമ്പറെ കണ്ടു പ്രതിഷേധം അറിയിച്ചിട്ടുണ്ട്.എത്രയും വേഗം റോഡ് ഗതാഗത യോഗ്യ മാക്കിയില്ലങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് വീട്ടമ്മമാർ മെമ്പറെ അറിയിച്ചിട്ടുണ്ട്
Leave a Reply