യൂ ഡി എഫ് തൊണ്ടർനാട് പഞ്ചായത്ത് തെരഞ്ഞടുപ്പ് കൺവെൻഷൻ നടത്തി
തൊണ്ടർനാട്: വയനാട് ലോകസഭ ഉപ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയേ ചരിത്ര ഭൂരിപക്ഷം നൽകി വിജയിപ്പിക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനായി യൂ ഡി എഫ് പഞ്ചായത്ത് കൺവെൻഷൻ നടത്തി. കോറോം ദോഹ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷൻ മഞ്ചേശ്വരം എം എൽ എ എ
കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എസ് എം പ്രൊമോദ് അധ്യക്ഷത് വഹിച്ചു. സണ്ണി ജോസഫ്, എം എൽ എ അബ്ദുറഹ്മാൻ കല്ലായി, പി കെ ജയലക്ഷ്മി, സി പി മൊയ്തു ഹാജി, സി കുഞ്ഞബ്ദുള്ള, സി അബ്ദുൽ, അഷ്‌റഫ് എം ജി, ബിജു പി കെ, അമീൻ, അഡ്വക്കറ്റ് ശ്രീകാന്ത് പട്ടയൻ, ടി മൊയ്തു പടയൻ, അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. ടി മൊയ്തു ചെയര്മാനും എസ് എം പ്രൊമോദ് മാസ്റ്റർ കൺവീനറും കുസുമം ടീച്ചർ ട്രഷറർ ആയും നൂറ്റൊന്ന് അംഗ തെരഞ്ഞടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ബൂത്ത് തല കമ്മിറ്റികൾ ഒക്ടോബർ 24,25 തിയ്യതികളിൽ നടത്താനും 26, 27 തിയ്യതികളിൽ ഹൗസ് ക്യാമ്പയിൻ ആരംഭിക്കുന്നതിനും തീരുമാനിച്ചു. യൂ ഡി എഫ് കൺവീനർ അബ്ദുള്ള കേളോത് സ്വാഗതവും ട്രെഷറർ കുസുമം ജോസഫ് നന്ദിയും പറഞ്ഞു.
Leave a Reply