വ്യാപാരസ്ഥാപനങ്ങളുടെ നികുതി 18% ആക്കിയ കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തിനെതിരെ വ്യാപാരി വ്യവസായ ഏകോപന സമിതി മാർച്ച് ധർണയും നടത്തി
കൽപ്പറ്റ:വ്യാപാരികളുടെ കടകളുടെ വാടകയ്ക്ക് 18 ശതമാനം ജി എസ് ടി ഏർപ്പെടുത്തുവാ നുള്ള കേന്ദ്ര സർക്കാരിൻ്റെ നികുതി നിർദ്ദേശത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റ ജി എസ് ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് എ.ടി. പ്രസാദ് കുമാർ അധ്യക്ഷത വഹിച്ചു. എം .ആർ. സുരേഷ്, പി.സന്തോഷ്, എൻ.ജയരാജൻ, സി.മനോജ്, സിസിലി വർഗ്ഗീസ് പ്രസംഗിച്ചു .ജില്ലാ സെക്രട്ടറി പി.പ്രസന്നകുമാർ സ്വാഗതവും പി.ജെ. ജോസ് നന്ദിയും പറഞ്ഞു. പ്രതിക്ഷേധമാർച്ചിന് പി.കെ. സിദ്ധീഖ്, ഗ്രേസി രവി , സാജു മേപ്പാടി,ടി പ്രകാശൻ, കെ എം അബ്ദുൾ സലിം എന്നിവർ നേതൃത്വം നൽകി. ജില്ലാ ഭാരവാഹികൾ ജോയിൻ്റ് കമ്മീഷണർക്ക് നിവേദനവും നൽകി.





Leave a Reply