July 10, 2026

അന്താരാഷ്ട്ര കാലാവസ്ഥ പ്രവര്‍ത്തന ദിവസം ഉദ്ഘാടനം ചെയ്തു*

0
Img 20241025 101937
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ സോഷ്യല്‍ ഫോറസ്റ്റട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി പോളിടെക്‌നിക്ക് കോളേജില്‍ അന്താരാഷ്ട്ര കാലാവസ്ഥ പ്രവര്‍ത്തന ദിവസം ആഘോഷിച്ചു. പരിപാടി വയനാട് സോഷ്യല്‍ ഫോറസ്റ്റട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനത്തില്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ സഹദേവന്‍, സീനിയര്‍ പത്രപ്രവര്‍ത്തകന്‍ എം.കെ രാമദാസ് എന്നിവര്‍ ക്ലാസെടുത്തു. സോഷ്യല്‍ ഫോറസ്റ്റട്രിി കല്‍പ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍, പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ എ.ടി ഷണ്മുഖം, ഫോറസ്റ്റട്രി ക്ലബ് ലീഡര്‍ കുമാരി ആര്‍ഷ ഹരി, സോഷ്യല്‍ ഫോറസ്റ്റട്രി കല്‍പ്പറ്റ റെയിഞ്ച് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *