പ്രിയങ്ക ഗാന്ധി ഈ മാസം 28, 29 തീയതികളിൽ പ്രചരണത്തിനെത്തും
കൽപ്പറ്റ : തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ മാസം 28, 29 തീയതികളിൽ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. പത്രക്കുറിപ്പിൽ പറഞ്ഞു. 28 ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിൽ പനമരത്തും കോർണർ യോഗങ്ങളിൽ സംസാരിക്കും.
29ന് രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മലും മൂന്നര മണിക്ക് വണ്ടൂർ നിയോജകമണ്ഡലത്തിൽ മമ്പാടും വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂർ നിയോജകമണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക കോർണർ യോഗങ്ങളിൽ പങ്കെടുക്കും.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ നിയോജകമണ്ഡലം കൺവെൻഷനുകളും പഞ്ചായത്ത് തല കൺവെൻഷനുകളും യു.ഡി.എഫ്. പൂർത്തിയാക്കി. വെള്ളിയാഴ്ചയോടെ ബൂത്ത് കൺവൻഷനുകളും പൂർത്തീകരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തോടനുബന്ധിച്ചു നടന്ന റോഡ് ഷോയും സമ്മേളനവും വലിയ ആവേശം പ്രവർത്തകർക്ക് പകർന്നു നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply