November 12, 2024

കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കണം -എസ്ഡിപിഐ 

0
Img 20241026 Wa00811

 

 

മാനന്തവാടി : കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കുന്ന മാനന്തവാടിയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

ജില്ലയിലെ തന്നെ അനേകം ജനങ്ങൾ ആശ്രയിക്കുന്ന മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റൽ, വിനായക ജ്യോതി ഹോസ്പിറ്റൽ തുടങ്ങിയ സ്വകാര്യ ആശുപത്രികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഇൻഷൂറൻസ് പ്രതീക്ഷിച്ച് വിവിധ ചികിത്സകൾക്ക് വേണ്ടി അഡ്മിറ്റായ രോഗികൾ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജാവുന്ന സമയത്താണ് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കുന്നത്.

 

അഡ്മിറ്റ് ആവുമ്പോൾ ഇൻഷൂറൻസ് ഒക്കെ ശരി അല്ലെ എന്ന് ഹോസ്പിറ്റൽ അധികൃതർ അന്വേഷിക്കുകയും ചികിത്സ കഴിഞ്ഞാൽ ഇൻഷൂറൻസ് ഗർഭിണികൾക്കും സർജറിക്കും മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അത് കൊണ്ട് ബിൽ അടക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്.

രണ്ട് വിഭാഗങ്ങൾക്കായി സ്വകാര്യ ആശുപത്രികളിൽ ആരോഗ്യ ഇൻഷൂറൻസ് പരിമിതിപ്പെടുത്തിയിട്ടുണ്ടെന്നുള്ള അറിയിപ്പ് സർക്കാർ തലത്തിൽ നിന്ന് ഇല്ലാതിരിക്കെ ഇവർ തുടരുന്ന ഈ ഇൻഷൂറൻസ് നിഷേധം അംഗീകരിക്കാനാവില്ല.

ഈ വഞ്ചനക്കെതിരെ പൊതു ജനങ്ങൾ രംഗത്തുവരണം.

 

വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം.

ഇത്തരം ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അർഹരായ മുഴുവൻ ജനങ്ങൾക്കും ഇൻഷൂറൻസ് ഉറപ്പാക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

 

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ അലി എ കെ,സൽമ അഷ്‌റഫ്‌, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ എം,ജോയിന്റ് സെക്രട്ടറിമാരായ മമ്മൂട്ടി കെ, സകരിയ്യ കെ എസ്, കമ്മിറ്റിയംഗങ്ങളായ സുബൈർ, സുമയ്യ തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി സജീർ സ്വാഗതവും ട്രഷറർ ജുബൈർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *