കാർഡിയോളജി ഒപി എല്ലാ ദിവസവും പ്രവർത്തിപ്പിക്കണം ; ആം ആദ്മി പാർട്ടി
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ എല്ലാ ദിവസവും കാർഡിയോളജി ഒപി പ്രവർത്തിക്കണമെന്ന് ആം ആദ്മി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിൽ രണ്ടുദിവസം മാത്രം പ്രവർത്തിക്കുന്ന കാർഡിയോളജി ഒപിയിൽ 45 പേർക്ക് മാത്രമാണ് ഒ പി ടിക്കറ്റ് കൊടുക്കുന്നത്.
അതും രാവിലെ ആറുമണി മുതൽ ക്യൂ നിന്ന് വേണം ടിക്കറ്റ് കിട്ടുവാൻ. ക്യൂ നിൽക്കുന്ന പല രോഗികൾക്കും ഓ പി ടിക്കറ്റ് കിട്ടുന്നില്ല. പാവപ്പെട്ട ഹൃദ്രോഹികൾ പ്രൈവറ്റ് ആശുപത്രിയെ ശരണം പ്രാപിക്കേണ്ട സ്ഥിതിയാണുള്ളത്. ആയതിനാൽ എല്ലാ ദിവസവും ഒപി പ്രവർത്തിപ്പിക്കുകയും എല്ലാ ഹൃദ്രോഹികൾക്കും ചികിത്സ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കും എന്നും ആദ്മി മാനന്തവാടി മണ്ഡലം ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ പ്രസിഡണ്ട് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. മനു മത്തായി, കുഞ്ഞിരാമൻ, ബാബു തച്ചറോത്, ജെയിംസ് പി എ, മനോജ് കുമാർ, എന്നിവർ പ്രസംഗിച്ചു.
Leave a Reply