തൊഴിലുറപ്പ് മാറ്റു മാരുടെ ട്രെയിനിങ് ക്യാമ്പിൽ തെരഞ്ഞടുപ്പ് പ്രചരണം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം; യൂഡിഎഫ്
തൊണ്ടർനാട് പഞ്ചായത്ത് തൊഴിലുറപ്പ് മാറ്റു മാരുടെ ട്രെയിനിങ് ക്യാമ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയുടെ തെരഞ്ഞടുപ്പ് പ്രചാരണ വേദി ആക്കി മാറ്റിയ നടപടി അങ്ങേയറ്റം അപലപണീയവും സ്ഥാനാർഥി നടത്തിയത് തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ട ലംഘന മാണെന്നും സ്ഥാനാർഥിക്കു വേദി ഒരുക്കി കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും തൊണ്ടർനാട് പഞ്ചായത്ത് തെരഞ്ഞടുപ്പ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂ.ഡി. എഫ്. ചെയർമാൻ ടി. മൊയ്തു അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി സി സി സെക്രട്ടറി സാജു ഉദ്ഘാടനം ചെയ്തു കൺവീനർ പ്രൊമോദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. അബ്ദുള്ള കേളോത് ഡോ. സുനിൽ മാസ്റ്റർ പി എം. ടോമി പടയൻ അബ്ദുള്ള എം മുസ്തഫ ജിജി ജോണി ആലികുട്ടി ആറങ്ങാടൻ കുസുമം ജോസഫ് മൈമൂന കെ. എ ആമിന സത്താർ എന്നിവർ പ്രസംഗിച്ചു.
Leave a Reply