May 11, 2026

ജൈവ അധിനിവേശം കുറയ്ക്കാൻ ഏകദിന ശില്പശാല നടത്തി

0
Img 20241027 Wa00791
By ന്യൂസ് വയനാട് ബ്യൂറോ

 

 

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ജൈവ അധിനിവേശം കുറയ്ക്കാൻ ഏകദിന ശില്പശാല നടത്തി. ജൈവ അധിനിവേശം കുറയ്ക്കാൻ പഞ്ചായത്ത് പരിധിയിൽ അവലംബിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളെ സംബന്ധിച്ച് ശിൽപശാലയിൽ ചർച്ച ചെയ്തു‌. തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഭീമൻ ഒച്ചിന്റെ കണ്ടെത്തിയതിനെ തുടർന്ന് പ്രസിഡണ്ട് ഷമീം പാറക്കണ്ടിയുടെ ആവശ്യപ്രകാരം സ്ഥലത്ത് പരിശോധന നടത്തുകയും ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ കർഷകർ, പൊതുജനങ്ങൾ എന്നിവർക്കായി ബോധവത്കരണം നൽകിയത്. ഒച്ചിന്റെ വ്യാപനം മനസ്സിലാക്കി വ്യാപനത്തിന്റെ തോതനുസരിച്ച് നിർമ്മാർജനം ചെയ്യേണ്ട ശാസ്ത്രീയ രീതികൾ, ആവശ്യമായ അടിയന്തര നടപടികൾ സംബന്ധിച്ചും ശിൽപശാലയിൽ ചർച്ച ചെയ്തു. ഭീമൻ ഒച്ചിന്റെവർദ്ധനവ് മനസ്സിലാക്കാൻ

കണ്ണൂർ യൂണിവേഴ്സിറ്റി

ക്യാമ്പസിലെ ബിരുദാനന്തര

ബിരുദ വിദ്യാർഥികളായ ടി.എസ് ശരത്ത്, അജിൻ മാർട്ടിൻ എന്നിവരെ ചുമതലപ്പെടുത്തി.

പഞ്ചായത്ത് പരിധിയിൽ വരുന്ന മറ്റു അതിനിവേശ ജന്തു സസ്യജാലങ്ങളെ കുറിച്ച് മനസ്സിലാക്കുകയും അവ നിർമാർജനം ചെയ്യാനുള്ള നടപടികളും അടിയന്തരമായി

സ്വീകരിക്കുമെന്ന് ജൈവവൈവിധ്യ

പരിപാലന സമിതി അറിയിച്ചു.

ശിൽപശാലയിൽ സംസ്ഥാന

ജൈവവൈവിധ്യ ബോർഡ് ജില്ലാ

കോ-ഓർഡിനേറ്റർ പി.ആർ ശ്രീരാജ്, കണ്ണൂർ യൂണിവേഴ്സിറ്റി

ജന്തു ശാസ്ത്ര വകുപ്പ് മേധാവി ഡോ. ഷംസുദ്ദീൻ, സ്പെഷ്യൽ ഓഫീസർ ഡോ.ജോർജ് ചാണ്ടി, ഹെൽത്ത് ഇൻസ്പെക്ടർ

കെ. റിഷാന, കൃഷി ഓഫീസർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ബി.എം.സി അംഗങ്ങൾ, കർഷകർ, അഗ്രോ ക്ലിനിക് കൺവീനർമാർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *