August 22, 2026

മെഡിക്കൽ ക്യാമ്പ് നടത്തി 

0
Img 20241027 Wa00971
By ന്യൂസ് വയനാട് ബ്യൂറോ

 

 

ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജും ആർ സി എച്ച്എസ്എസ് ചുണ്ടെലും ചേർന്ന് ഗൈഡ് വിദ്യാർത്ഥിനികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അഖില കുട്ടികൾക്ക് ആർത്തവ സംബന്ധമായ വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുക്കുകയും സംശയ ദൂരീകരണം നടത്തുകയും ചെയ്തു. മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ഫായിറൂസ കുട്ടികളെ പരിശോധിക്കുകയും രോഗനിർണയം നടത്തുകയും ചെയ്തു. ആർ സി എച്ച്എസ്എസ് സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ജിനി ജയിംസ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ സനൂപ് ടി.എസ് ക്യാമ്പിൽ സന്നിഹിതനായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *