November 14, 2024

ദീപ്തിഗിരി ക്ഷീരസംഘത്തിന്റെ വളര്‍ച്ചയില്‍ എടവക സി.പി.എം ന്റെ ഉറക്കംകെടുത്തുന്നു ;എടവക കോൺഗ്രസ്‌ കമ്മിറ്റി

0
Img 20241028 Wa00751

 

 

 

 

 

കല്ലോടി:കേരളത്തിലേക്ക് ആദ്യമായി, മികച്ച ക്ഷീര സംഘത്തിനുള്ള ഭാരത സര്‍ക്കാരിന്റെ ഗോപാല്‍ രത്ന പുരസ്‌കാരം എത്തിച്ച ദീപ്തിഗിരി ക്ഷീരസംഘത്തിന്റെ വളര്‍ച്ചയില്‍ എടവക സി.പി.എം ന്റെ ഉറക്കം നഷ്ടപ്പെടുകയാണെന്നും ,അവാസ്തവമായ അഴിമതി ആരോപണങ്ങള്‍ നടത്തി പുകമറ സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും എടവക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസ്താവിച്ചു. എട്ടു വര്‍ഷം മുന്‍പ് സി.പി.എമ്മില്‍ നിന്നും ഭരണം തിരിച്ചു പിടിച്ചതു മുതല്‍ പാല്‍ സംഭരണത്തിലും പ്രവര്‍ത്തനങ്ങളില്‍ നടത്തിയ വൈവിധ്യ വല്‍ക്കരണത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ദീപ്തിഗിരി ക്ഷീര സംഘം രേഖപ്പെടുത്തിയത്.

പ്രളയകാലത്തും കോവിഡ് സമയത്തും കഷ്ടതയിലായ ക്ഷീര കര്‍ഷകര്‍ക്ക് തുണയായി നിന്നുകൊണ്ടു കോണ്‍ഗ്രസ് ഭരണസമിതി നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളും അഴിമതി രഹിത ഭരണവും സംഘത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരങ്ങളുമാണ് സി.പി.എം നെ അസ്വസ്ഥമാക്കുന്നതെന്നും യോഗം വിലയിരുത്തി.

 

ലോകസഭ തെരഞ്ഞെടുപ്പും വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് സി.പി.എം. നടത്തുന്ന ദുഷ്പ്രചരണം സംഘത്തിന്റെ നല്ല പ്രവര്‍ത്തനങ്ങളും ആനുകൂല്യ വിതരണങ്ങളും അനുഭവിച്ചറിഞ്ഞ ക്ഷീര കര്‍ഷകര്‍ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയും. ഇതുവരെ നടത്തിയ ഒരൊറ്റ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പോലും ഭരണസമിതിക്കെതിരെയൊ ജീവനക്കാര്‍ക്കെതിരെയോ യാതൊരു വിധ ക്രമക്കേടുകളും കണ്ടെത്തിയിട്ടില്ല എന്നിരിക്കെ ക്ഷീര കര്‍ഷകരുടെ അത്താണിയായ ദീപ്തിഗിരി ക്ഷീര സംഘത്തെ തകര്‍ക്കാനുള്ള പക പോക്കല്‍ രാഷ്ട്രീയത്തില്‍ നിന്നും സി.പി.എം പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് ഉഷ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ റെജി വാളാങ്കോട്, ജോഷി വാണാക്കുടി, സി.എച്ച്. ഇബ്രാഹിം, കെ.എം. ഇബ്രാഹിം കുട്ടി, ലീല ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *