പ്രിയങ്ക വദ്ര കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കണം; ഗൃഹപാഠം ചെയ്യുന്നത് നല്ലതാണ്: നവ്യ ഹരിദാസ്
മാനന്തവാടി: പ്രിയങ്ക വദ്ര കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കണമെന്നും, നന്നായി ഗൃഹപാഠം ചെയ്യുന്നത് നല്ലതായിരിക്കുമെന്നും വയനാട് ലോകസഭാ മണ്ഡലം എൻ. ഡി. എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് . പ്രിയങ്കയെ വയനാട്ടിലെ വിഷയങ്ങൾ പഠിപ്പിക്കാൻ കോൺഗ്രസുകാർ ശ്രമിക്കണമെന്നും, വയനാട്ടിലെ പ്രശ്നങ്ങൾ അറിയാത്തതിനാൽ രാഹുലിന് അത് സാധിക്കില്ലെന്നും നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ യാത്ര പ്രശ്നങ്ങളോ, രാത്രി യാത്ര വിഷയങ്ങളോ, മെഡിക്കൽ കോളേജ് പ്രശ്നമോ, വന്യജീവി സംഘർഷമോ, ഒന്നും തന്നെ പ്രിയങ്ക വദ്രയ്ക്ക് അറിയില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രിയങ്കയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനകളെന്നും നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചുവർഷം വയനാടിന് വേണ്ടി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന, ഏറ്റുപറച്ചിലും , കുറ്റ സമ്മതവുമാണ്. വയനാട്ടിലെ അടിസ്ഥാന പ്രശ്നമായ മെഡിക്കൽ കോളേജ് വിഷയം പോലും പരിഹരിക്കാൻ രാഹുലിനെ സാധിച്ചിട്ടില്ല. നവ്യഹരിദാസ് ചൂണ്ടിക്കാട്ടി.
വയനാട്ടിലെ 10% വരുന്ന ഗോത്ര സമൂഹത്തിന് വേണ്ടി യാതൊന്നും ചെയ്യാൻ സംസ്ഥാന സർക്കാരിനോ , രാഹുലിനോ സാധിച്ചിട്ടില്ല. ഗോത്ര സമൂഹത്തിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും, പല ഊരുകളിലും വെള്ളവും വെളിച്ചവുമില്ല. നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. വയനാട്ടിലെ ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ വൻ പരാജയമായിരുന്നുവെന്നും നവ്യാ ഹരി ദാസ് അഭിപ്രായപ്പെട്ടു
മാനന്തവാടി മണ്ഡലത്തിൽ നടന്ന വാഹനപര്യടന പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർഥി.
പനമരം , ചെറുകാട്ടൂർ, കാരക്കമല ,തോണിച്ചാൽ, കല്ലോടി, വെള്ളമുണ്ട, കോറോം, നിരവിൽ പുഴ, വാളാട് , പേര്യ തലപ്പുഴ, പിലാക്കാവ്, കാട്ടിക്കുളം, കൊയിലേരി , ഒഴക്കോടി തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാനാർത്ഥി വാഹന പര്യടനം നടത്തി
Leave a Reply