പുഞ്ചിരിമട്ടം ദുരന്തം: എഎഡബ്ല്യുകെ നിര്‍മിക്കുന്ന ആറ് വീടുകളുടെ ശിലാസ്ഥാപനം നാളെ
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരില്‍ ആറ് കുടുംബങ്ങള്‍ക്ക് അസോസിയേഷന്‍ ഓഫ് ഓട്ടൊമൈബല്‍സ് വര്‍ക്ക്‌ഷോപ്‌സ് കേരള വീടൊരുക്കുന്നു. മുട്ടില്‍ പരിയാരത്ത് വിലയ്ക്കുവാങ്ങിയ 30 സെന്റ് സ്ഥലത്താണ് വീടുകള്‍ നിര്‍മിക്കുന്നത്. ശിലാസ്ഥാപനം നാളെ രാവിലെ 10ന് നടത്തുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട്, ട്രഷറര്‍ സുധീര്‍ മേനോന്‍, സോക്രട്ടറി ഗോപന്‍ കരമന, ജോയിന്റ് സെക്രട്ടറിമാരായ രാധാകൃഷ്്ണന്‍ രാധാലയം, കെ.വി. സുരേഷ്‌കുമാര്‍, റെന്നി കെ. മാത്യു, ജില്ലാ പ്രസിഡന്റ് കെ.എ. പ്രസാദ്കുമാര്‍, സെക്രട്ടറി കെ.എന്‍. പ്രശാന്തന്‍, ട്രഷറര്‍ എ.സി. അശോക്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭവന പദ്ധതി ഗുണഭോക്താക്കളില്‍ നാലുപേര്‍ ദുരന്തബാധിതരായ അസോസിയേഷന്‍ അംഗങ്ങളാണ്. സാഹചര്യങ്ങള്‍ പരിശോധിച്ച് തെരഞ്ഞെടുത്തതാണ് മറ്റു രണ്ട് കുടുംബങ്ങള്‍. 900-1,000 അടി ചതുരശ്ര അടി വിസ്ത്രീര്‍ണമുള്ള വീടാണ് ഓരോ കുടുംബത്തിനും നിര്‍മിക്കുന്നത്. പ്രവൃത്തി 100 ദിവസത്തിനകം പൂര്‍ത്തിയാക്കും. പൊതുകിണറും ഇവിടെ ഉണ്ടാകും. ഏകദേശം രണ്ട് കോടി രൂപയാണ് പദ്ധതിക്കു കണക്കാക്കുന്ന ചെലവ്. അസോസിയേഷന് സംസ്ഥാനത്ത് 75,000 അംഗങ്ങളുണ്ട്. ഇവരുടെ സംഭാവനയാണ് ഭവന പദ്ധതിക്ക് വിനിയോഗിക്കുന്നത്.
Leave a Reply