എസ്.പി.സി പാസിംങ് ഔട്ട് പരേഡ് നടത്തി
എസ്.പി.സി പാസിംങ് ഔട്ട് പരേഡ് നടത്തി
മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോളേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ എസ്.പി.സി
സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസ്സിങ് ഔട്ട് പരേഡ് മീനങ്ങാടി ജി.എച്ച് എസ് എസ് ഗ്രൗണ്ടിൽ നടന്നു. ബത്തേരി ഡിവൈ.എസ്. പി. കെ.കെ. അബ്ദുൽ ഷരീഫ് സല്യൂട്ട് സ്വീകരിച്ചു.
ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, എസ്.പി.സി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫിസർ കെ മോഹൻ ദാസ്, മീനങ്ങാടി സി.ഐ എ. സന്തോഷ് കുമാർ, കോളേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക കെ.ആർ.നിഷ , മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രാധാനാധ്യാപകൻ
പി.കെ പ്രേമരാജൻ, എസ്. ഹാജിസ് , റജീന ബക്കർ, കെ.വി അഗസ്റ്റിൻ, പി.ഒ സുമിത , പി.എസ് ബിനു, ടി.എം നിത്യ , എം.കെ അനുമോൾ, കെ.പി ഷിജു, സി. സിജു, സി.എം സിനി എന്നിവർ പ്രസംഗിച്ചു.
Leave a Reply