വാഹനപ്രചരണ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു
കൽപ്പറ്റ: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ഐക്യ ജനാധിപത്യം മുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്ക് വമ്പിച്ച ഭൂരിപക്ഷം നേടിക്കൊടുക്കുന്നതിന് വേണ്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനപ്രചരണ ജാഥക്ക് തുടക്കമായി. ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു . യുഡിഎഫ് കൺവീനർ പിറ്റി ഗോപാലക്കുറുപ്പ് ,കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെഎൽ പൗലോസ് ആശംസകൾഅറിയിച്ചു. ജാഥാ ക്യാപ്റ്റൻമാരായ ഫൈസൽ പാപ്പിന, ഷിജു ഗോപാലൻ ,സംസ്ഥാന ജനറൽ സെക്രട്ടറി വേണുഗോപാൽ കിഴിശ്ശേരി ,ജില്ലാ സെക്രട്ടറി ഷാഫി വയനാടൻ, ഷൈജു മുട്ടിൽ, ഉമ്മർ പൂപ്പറ്റ,സാലി പരിയാരം, മഹിളാ പ്രസിഡണ്ട് വാസന്തി ഫാത്തിമ, റംല പടിഞ്ഞാറത്തറ എന്നിവർ വയനാട് ജില്ലയിൽ പ്രിയഗാന്ധിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു സംസാരിച്ചു.
Leave a Reply