പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷം നേടും: ചാണ്ടി ഉമ്മൻ എംഎൽഎ
മീനങ്ങാടി: വയനാട്ടിലെ കുടുംബ സംഗമങ്ങളിലെ ജനപങ്കാളിത്തം പ്രിയങ്ക ഗാന്ധി ചരിത്രം ഭൂരിപക്ഷം നേടുമെന്നതിന്റെ തെളിവ് ചാണ്ടി ഉമ്മൻ എംഎൽഎ. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 143 ആം ബൂത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ, ഇടുക്കി പാർലമെന്റ് അംഗം ഡീൻ കുര്യാക്കോസ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.കെ എം കുര്യാക്കോസ് അധ്യക്ഷനായിരുന്നു. അഡ്വക്കറ്റ് രാജേഷ് കുമാർ, എൻ എസ് നുസൂർ, അഷ്കർ, മനോജ് ചന്ദനക്കാവ്, ഹൈറുദ്ദീൻ, നുസറത്ത് ,നിത, സാജൻ വെള്ളിത്തോട് എന്നിവർ നേതൃത്വം നൽകി.
Leave a Reply