ഫാസിസത്തിന്റെ പ്രചാര വേലകൾ ആശങ്കാജനകം നിലമ്പൂർ ആയിഷ
ഫാസിസത്തിന്റെ വെറുപ്പും ആക്രമണോത്സുകതയും പരത്തുന്ന പ്രചാരവേലക്ക്
വിധേയപ്പെടാത്തതിനെയെല്ലാം മുഖ്യധാരയില്‍ നിന്നടര്‍ത്തിമാറ്റി നിഷേധാത്മകമായി രേഖപ്പെടുത്തുന്ന സ്ഥിതി വിശേഷം അത്യന്തം ആശാങ്കാജനകമാണെന്ന് നിലമ്പൂർ ആയിഷ പ്രസ്ഥാവിച്ചു.
വയനാട് പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥo എ ഐ വൈ എഫ് സംഘടിപ്പിച്ച യുവ കലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, ഇ ടി ടൈസൺ എം എൽ എ, സിപിഐ മലപ്പുറം ജില്ല സെക്രട്ടറി പി കെ കൃഷ്ണ ദാസ്,
സുഹൈബ് മൈലമ്പാറ, ആ ർ ജയകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു
Leave a Reply