ഉപതിരഞ്ഞെടുപ്പ്; നേതാക്കന്മാരെല്ലാം വയനാട്ടിൽ മുഖ്യമന്ത്രിയും ഇന്ന് ജില്ലയിൽ
ഉപതിരഞ്ഞെടുപ്പ്;
നേതാക്കന്മാരെല്ലാം വയനാട്ടിൽ
മുഖ്യമന്ത്രിയും ഇന്ന് ജില്ലയിൽ
കൽപറ്റ: വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ആവേശം കൊഴുക്കുന്നു. പ്രചാരണ പ്രവർത്തനങ്ങൾ കൂടു തൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി മൂന്നു മുന്ന ണികളുടെയും നേതാക്കൾ കൂടുതലായി ചുരം ക യറിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ യു.ഡി.എ ഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ജില്ലയിലെ ഗ്രാമ ങ്ങളിലടക്കം പര്യടനം നടത്തി വലിയ ആവേശം സൃഷ്ടിച്ചു. പ്രിയങ്കയുടെ പ്രചാരണത്തിന്റെ ആദ്യദി നം രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ ദേശീ യ നേതാക്കളുമടക്കമുള്ളവരും യു.ഡി.എഫ് സം സ്ഥാന നേതാക്കളുമെല്ലാം ജില്ലയിൽ എത്തിയി രുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊ കേരിക്ക് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ട റി എം.വി. ഗോവിന്ദൻ ഉൾപ്പെടെ മന്ത്രിമാരടക്കം ചൊവ്വാഴ്ച വയനാട്ടിലെത്തി. എൻ.ഡി.എക്കുവേ
ണ്ടി കേന്ദ്ര മന്ത്രി ജോർജ് കുര്യനും മുൻ കേന്ദ്ര മന്ത്രി ചന്ദ്രശേഖറും തിങ്കാളാഴ്ച വയനാട്ടിലെത്തി യിരുന്നു. സ്ഥാനാർഥികളുടെ മണ്ഡല പര്യടന വും തുടരുകയാണ്. അടുത്ത ദിവസങ്ങളിലും നേ താക്കളുടെ പടതന്നെ ജില്ലയിലെത്തും. എൽ.ഡി. എഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെ രഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രി പിണറാ യി വിജയൻ ഇന്ന് ജില്ലയിലെത്തും. കൽപറ്റ ജല അതോറിറ്റി ഓഫിസിന് സമീപമുള്ള ഗ്രൗണ്ടി ൽ 11ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിൽ അ ദ്ദേഹം സംസാരിക്കും. യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഒമ്പത്, 10 തീയതികളിൽ ജില്ലയി ൽ മൂന്നാംഘട്ട പ്രചാരണം നടത്തും. എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോ പി ഒമ്പതിന് ജില്ലയിലുണ്ടാകും.
Leave a Reply