November 15, 2025

പോക്സോ ; യുവാവിന് 51 വർഷം തടവും പിഴയും 

0
Img 20241107 191855

By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് വിവിധ വകുപ്പുകളിലായി 51 വർഷവും മൂന്ന് മാസവും തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. മുക്കുത്തിക്കുന്ന് മുണ്ടക്കൊല്ലി സ്വദേശിയായ മണി(24) യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ചത്. 2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ മീനങ്ങാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന ബിജു ആന്റണി കേസിൽ ആദ്യന്വേഷണം നടത്തുകയും പിന്നീട് നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന ജെ.ആർ രൂപേഷ് കുമാർ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. എ.എസ്.ഐ ഷിനോജ് അബ്രഹാമും സിവിൽ പോലീസ് ഓഫീസർ രേഷ്മ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ഓമന വർഗീസ് ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിനായി എ.എസ്.ഐ ഭാഗ്യവതിയുമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *