കുട്ടിക്കൂട്ടം ക്യാമ്പുകളുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
സുൽത്താൻ ബത്തേരി:വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘കുട്ടിക്കൂട്ടം’ എന്ന പേരിൽ വയനാട്ടിലെ കാട്ടു നായ്ക്ക ഗോത്രത്തിലെ കുട്ടികളുടെ സംഗമം രാജീവ് ഗാന്ധി ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ആയുഷ് ചികിത്സാ രീതികളെ പരിചയപ്പെടുത്തുക എന്നതാണ് ഈ ക്യാമ്പുകളിലൂടെ ലക്ഷ്യമിടുന്നത്.വ്യക്തി
ശുചിത്വം, നല്ല ഭക്ഷണ രീതികൾ,വ്യായാമ രീതികൾ തുടങ്ങിയവയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിന് ഡോ അരുൺ ബേബി, ഡോ അനു രാജ് തോമസ് നേതൃത്വം നൽകി. കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളും, ആയുർവേദ, സിദ്ധ മെഡിക്കൽ ക്യാമ്പുകളും ഇതോടൊപ്പം നടത്തപ്പെട്ടു. സുർജിത്, പ്രിയേഷ്, ശ്രീജിത,ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു
Leave a Reply