ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ
ബത്തേരി: ബത്തേരി കല്ലൂർ 67 മുത്തങ്ങ നായ്ക്കട്ടി ഭാഗങ്ങളിൽ മോഷണ ശല്യം രൂക്ഷമായതിനാൽ കള്ളന്മാരെ കണ്ടുപിടിക്കുന്നതിനായി ബത്തേരി പോലീസ് നടത്തിയ പെട്രോളിങ് ഡ്യൂട്ടിക്കിടെ കൊലപാതക കേസിലെ പ്രതി വലയിലായി. ഗൂഡല്ലൂർ പുത്തൂർ വയൽ മൂലവയൽ വീട്ടിൽ എംഎസ് മോഹനൻ (58) ആണ് പിടിയിലായത്. കല്ലൂർ 67 പാലത്തിന് സമീപം സംശയാസ്‌പദമായ നിലയിൽ കണ്ടെത്തിയ ഇയ്യാളെ വിശദമായി ചോദ്യം ചെയ്‌തതിലാണ് 2022ൽ സ്വന്തം ഭാര്യയെ അടിച്ചുകൊന്ന് ഒളിവിൽ കഴിയുന്ന ആളാണെന്ന് മനസ്സിലായത്. പ്രസ്‌തുത സംഭവത്തിൽ ഗൂഡല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ ഉടൻതന്നെ ഗൂഡല്ലൂർ പോലീസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, എൽദോ യാക്കോബ്, സിവിൽ പോലീസ് ഓഫീസർ ആയ സിജിത് എം എൻ എന്നിവർ ചേർന്നാണ് കൃത്യമായ ഇടപെടലിലൂടെ പ്രതിയെ പിടികൂടിയത്.
Leave a Reply