May 7, 2026

കുഞ്ഞോംഡബ്ല്യു.എം.ഒ. ഖുർആൻകോളേജ് സമ്മേളനം 11,12,13 ന് 

0
Eiud4pk5795
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കുഞ്ഞോം ഡബ്യു എം.ഒ.ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ  17-ാം വാർഷികസമ്മേളനവും 70 ഓളം ഹാഫിളുകൾക്ക് സനദ് നൽകുന്ന

എട്ടാം സനദ് ദാന  സമ്മേളനവും

11,12,13 (ചൊവ്വ, ബുധൻ, വ്യാഴം)തീയ്യതികളിൽ

മർഹൂം എം എ മുഹമ്മദ് ജമാൽ സാഹിബ് നഗറിൽ വെച്ച് നടത്ത

പ്പെടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പാണക്കാട്,ബാഫഖി കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

ഒൻപതിന് (ഞായർ ) വൈകുന്നേരം നാല് മണിക്ക് പതാക ഉയർത്തുകയും

വിളംബര ജാഥയും നടത്തപ്പെടും

സ്വാഗത സംഘം ജനറൽ കൺവീനർ അസീസ് കെ സി കോറോം ഉൽബോധന പ്രഭാഷണം നടത്തും.

11ന് ചൊവ്വാഴ്ച രാവിലെ പത്ത് മണിമുതൽവിദ്യാർത്ഥികളുടെ  ആർട്സ് ഫെസ്റ്റ് സീറ’25 സ്റ്റേജ് മത്സരങ്ങൾനടത്തപ്പെടും

12 ന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് സാംസ്‌കാരിക സമ്മേളനം  മുൻ എം എൽ എ, സി മമ്മൂട്ടി  ഉദ്ഘാടനം ചെയ്യും. മഹല്ല് ഖത്വീബ് ഉസ്താദ് ജംഷീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. ഡബ്ലിയു എം ഒ വൈസ് പ്രസിഡണ്ട് മായൻ മണിമ അധ്യക്ഷത വഹിക്കും.

10:30 ന്  കേരളത്തിലെ വിവിധ ഹിഫ്ള് കോളേജുകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ശരീഫ ഫാത്തിമ ഹോളി ഖുർആൻ അവാർഡ് അഖില കേരള ഹിഫ്ള് മത്സരത്തിന്റെ സെമി ഫൈനൽ മത്സരം നടത്തപ്പെടും.10:30 ന്

സയ്യിദത് ശബാന ബീവി സയ്യിദത്  ജുമാന ബീവി എന്നിവരുടെ നേതൃത്വത്തിൽ വനിതാ സംഗമംനടത്തപ്പെടും

രാത്രി 08:30 ന് ഖത്മുൽ ഖുർആൻ വാർഷിക സംഗമത്തിന്

സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ നേതൃത്വം നൽകും.

13ന്  വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ ഹഫ്‌ലത്തുൽ ഖുർആൻ സംഗമം പാണക്കാട് സയ്യിദ് ഷഹീർ അലി തങ്ങൾ ഉദ്ഘാടനം ചെയ്യും.

ഉസ്താദ് മുനീർ ഹുദവി വിളയിൽസംബന്ധിക്കും.

ഉച്ചക്ക് രണ്ട് മണിക്ക്  ഉസ്റത്തുൽ ഖുർആൻ കുടുംബ സംഗമം സയ്യിദ് ഷറഫുദ്ദീൻ ജിഫ്രി തങ്ങൾ ആയഞ്ചേ

രി ഉൽഘാടനം ചെയ്യും.

ഡോക്ടർ സുലൈമാൻ മേൽപ്പത്തൂസുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തും.

ഡബ്യു.എം. ഒ ജനറൽ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം നാല് മണിക്ക്  ഹലാവത്തുൽ ഖുർആൻ സദസ്സ് സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചി കോയ   തങ്ങൾ പേരാൽ ഉദ്ഘാടനം ചെയ്യും. ഉസ്താദ് എ എം നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും.  ഡബ്ലിയു എം ഒ പ്രസിഡണ്ട് പി കെ അബ്ദുൽ ഖാദർ ഹാജി അദ്ധ്യ

ക്ഷത വഹിക്കും.സനദ്

സ്വീകരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്ഥാന വസ്ത്ര വിതരണം സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ കെ ടി ഹംസ മുസ്ലിയാർ നിർവഹിക്കും.

വൈകുന്നേരം ആറുമണിക്ക്  സനദ് ദാന സമാപന മഹാ സമ്മേളനത്തിൽ ഖിറാഅത് അൽ ഹാഫിള് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ കൊയിലാണ്ടി നിർവഹിക്കും.

സ്വാഗതസംഘം ജനറൽ കൺവീനർ കെ സി അസീസ് കോറോം  സ്വാഗതവും പ്രൊജക്റ്റ് വിശദീകരണവും നടത്തും. ഖുർആൻ കോളേജ് അക്കാഡമിക് ഡയറക്ടർ ഡോക്ടർ ബാസിം ഗസ്സാലി ആമുഖപ്രഭാഷണം നടത്തും.

പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിക്കും.സനദ് ദാനം

പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളും  പാണക്കാട് സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങളും നിർവഹിക്കും. ശൈഖുനാ വി മൂസക്കോയ  മുസ്‌ലിയാർ ശൈഖുനാ കെ ടി ഹംസ മുസ്ലിയാർ

ഡോക്ടർ റാഷിദ് ഗസ്സാലി കൂളിവയൽ

പ്രിൻസിപ്പാൾ ഹാഫിള് സാജിർ തർഖവി ഹൈതമി എന്നിവർ സംബന്ധിക്കും

ഖുർആൻ കോളേജ് വെബ്സൈറ്റ് ലോൺജിങ് ഡബ്യൂ. എം ഒ ട്രഷറർ  അഡ്വ. മൊയ്തു  നിർവഹിക്കും

വാർത്ത സമ്മേളനത്തിൽഡബ്ല്യുഎം ഒ വൈസ് പ്രസിഡണ്ട് മായൻ മണിമ,ഡബ്ല്യൂ എം.ഒ. ഖുർആൻ കോളേജ് കൺവീനർ പി.സി. ആലിക്കുട്ടി ഹാജി, സ്വാഗത സംഘം ജനറൽ കൺവീനർ അസീസ് കോറോം, ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിള് സാജിർതർഖവിഹൈതമി,സ്വാഗത സംഘംവർക്കിംങ്ങ് കൺവീനർ എം. മുസ്തഫ. എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *