May 28, 2026

കടുവ ഭീതി ഒഴിയാതെ തലപ്പുഴക്കാർ ;നിരീക്ഷണം ശക്തമാക്കി 

0
Img 20250214 114112
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴയിലും പരിസര പ്രദേശങ്ങളിലും കടുവ ഭീതി ഒഴിയുന്നില്ല. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്റെ തലപ്പുഴ ഗോദാവരിയിലെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച രാത്രി കടുവ കുടുംബം എത്തിയത്.വീട്ടുമുറ്റത്ത് കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടതിന്റെ ‍നടുക്കം ഇനിയും മാറിയിട്ടില്ലെന്ന് അനീഷ പറയുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി. തവിഞ്ഞാൽ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പ്രദേശത്ത് 6 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

 

ഡോൺ നിരീക്ഷണവും പട്രോളിങ്ങും ഊർജിതമാക്കിയിട്ടുണ്ട്. കടുവയെ കണ്ടതിനെ തുടർന്നു പ്രദേശത്തെ തൊഴിലുറപ്പ് ജോലികൾക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.തോട്ടം തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. തൊഴുത്തിൽ ലൈറ്റ് തെളിച്ചിടുക, അതിരാവിലെ യാത്ര ചെയ്യുന്നവർ കൂട്ടം കൂടി യാത്ര ചെയ്യുക തുടങ്ങിയ നിർദേശങ്ങളും വനംവകുപ്പ് നൽകിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *