May 7, 2026

ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഗ്‌നേച്ചര്‍ ക്യാമ്പയിനിങ്

0
15
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കേരളത്തിലെ 284 മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലും ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സിഗ്‌നേച്ചര്‍ ക്യാമ്പയിനിങ്ങിന് തുടക്കമായി.തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ രണ്ടാഴ്ചയായി ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കല്‍പറ്റ ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആയിഷ പള്ളിയാല്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പറ്റ, കെ അജിത, ചന്ദ്രിക കൃഷ്ണന്‍, രമ്യ ജയപ്രസാദ്,പി ആര്‍ ബിന്ദു, മുഹമ്മദ് ഫെബിന്‍, ബിന്ദു ജോസ്, മൈമൂന കല്‍പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *