May 8, 2026

സുഗന്ധഗിരിയിൽ സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ

0
Img 20250301 102326
By ന്യൂസ് വയനാട് ബ്യൂറോ

സുഗന്ധഗിരി : സുഗന്ധഗിരി വനത്തിൽ നിന്ന് ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ച നാല് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മാനന്തവാടി സ്വദേശികളായ ഷാജി (39), സുനിൽ (51), ഷിബു (51), ഏലിയാസ് (50) എന്നിവരാണ് പിടിയിലായത്.

 

ചരിത്രപരമായ പ്രാധാന്യമുള്ള ഉരുക്ക് വസ്തുക്കളാണ് ഇവർ കടത്താൻ ശ്രമിച്ചത്. സുഗന്ധഗിരിയിൽ ബ്രിട്ടീഷ് ഭരണകാലത്ത് സ്വർണ്ണഖനനം നടന്നിരുന്നു. അക്കാലത്ത് ഉപേക്ഷിക്കപ്പെട്ട നിരവധി വസ്തുക്കൾ ഇപ്പോഴും കാടിനുള്ളിൽ അവശേഷിക്കുന്നുണ്ട്.

 

ഇന്നലെ അർദ്ധരാത്രി ട്രാക്ടറും ജീപ്പുമായി എത്തിയ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *