May 8, 2026

കുടുംബശ്രീ അവാര്‍ഡ്:ബ്ലോക്ക്തല സ്‌ക്രീനിങ് നടത്തി

0
Vzsxvz
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :കുടുംബശ്രീ സംസ്ഥാന മിഷന്റെ പ്രഥമ അവാര്‍ഡിന്റെ ഭാഗമായി ജില്ലയിലെ അയല്‍ക്കൂട്ടതലത്തില്‍ ബ്ലോക്ക്തല സ്‌ക്രീനിങ് നടത്തി. മികച്ച അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ്, ജി.ആര്‍.സി, ബഡ്‌സ് സ്ഥാപനം, സംരംഭ ഗ്രൂപ്പ്, സംരംഭക, ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം തുടങ്ങി 14 വിഭാഗങ്ങളിലായി ബ്ലോക്ക്തലത്തില്‍ അവാര്‍ഡുകള്‍ നല്‍കും. ജില്ലയിലെ നാല് ബ്ലോക്കുകളില്‍ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനകാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് ജില്ലാതല അവാര്‍ഡിന് മത്സരിക്കാന്‍ യോഗ്യതയും ലഭിക്കും. ജില്ലാതല അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ക്യാഷ് അവാര്‍ഡും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യും.

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കുക, അര്‍ഹരായവര്‍ക്ക് അംഗീകാരം നല്‍കുക എന്നിവയാണ് അവാര്‍ഡിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *