ഭൂനികുതി വര്‍ദ്ധനവ് നീതീകരിക്കാന്‍ കഴിയില്ല: കോണ്‍ഗ്രസ്
മീനങ്ങാടി: കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക വിളകളുടെ വില സ്ഥിരത ഇല്ലായ്മയും വന്യമൃഗ ശല്യവും മൂലം പ്രയാസമനുഭവിക്കുന്ന കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഭൂനികുതി വര്‍ദ്ധനവ് കനത്ത പ്രഹരമാണെന്ന് മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.കെ പി സി സി മെമ്പര്‍ കെ ഈ വിനയന്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷനായി.ആശാവര്‍ക്കര്‍മാര്‍ ന്യായമായ വേതനത്തിനുവേണ്ടി മൂന്നാഴ്ചക്കാലമായി തിരുവനന്തപുരത്ത് നടത്തുന്ന സമരം അനുഭാവപൂര്‍വ്വം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
വി എം വിശ്വനാഥന്‍ കെ രാധാകൃഷ്ണന്‍ ,കെ ആര്‍ ഭാസ്‌കരന്‍ എന്‍ എം ലാല്‍ ടി പി ഷിജു, അനീഷ് റാട്ടക്കുണ്ട്, വി ആര്‍ ഷാജി , സുന്ദരന്‍ പി എ, വിജയന്‍ മടപ്പള്ളം,സി പി വര്‍ഗീസ്, ഉഷ രാജേന്ദ്രന്‍,ബിന്ദു മോഹനന്‍ ശാന്തി സുനില്‍, എം കെ ശിവരാമന്‍,ശാരദാമണി, ലൗസന്‍ അമ്പലത്തിങ്കല്‍, ടി കെ എല്‍ദോ, വി സി ബിജു, എന്‍ ആര്‍ പ്രകാശ്, രമേശന്‍ വെള്ളം, കൊല്ലി, ഇ എം ബാബു, ബിജു മേ പ്പേരിക്കുന്ന്, സുനില്‍ പി.ജി തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തുകള്‍ക്ക് ആവശ്യമായതുക അനുവദിക്കാത്തതു മൂലം ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കിയ ജനറല്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക് വീട് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.





Leave a Reply