ഹരിത ഗ്രന്ഥാലയം പദ്ധതി; കര്‍മ്മ സമിതി രൂപീകരിച്ചു
മാനന്തവാടി: വായനശാലകള്‍ ഹരിത ഗ്രന്ഥാലയമാക്കുന്നത്തിന്റെ ഭാഗമായി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശം അനുസരിച്ച്
കര്‍മ്മ സമിതി രൂപീകരിച്ചു.ഡിവിഷന്‍ മെമ്പര്‍ ഷൈനി ജോര്‍ജ് ചെയര്‍മാനും , വായനശാല സെക്രട്ടറി കെ.പി പോള്‍ കണ്‍വിനറായി കര്‍മ്മ സമിതിരൂപീകരിച്ചു.യോഗത്തില്‍ താലൂക്ക് ലൈബ്രറി ജോയിന്റ് സെക്രട്ടറി എ.വി. മാത്യൂമാസ്റ്റര്‍ വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷൈനി ജോര്‍ജ് അധ്യക്ഷനായി. ശാരദ സജീവന്‍, കെ.ടി വിനു, പി.രാജന്‍, എസ്.അജയകുമാര്‍, എന്‍.യു ജോണ്‍, സിമില്‍ കെ.ബി, ആശാറാണി, അനിത വി.കെ എന്നിവര്‍ സംസാരിച്ചു.
വായശാല പരിസരവും വിടുകളും മാലിന്യ മുക്തമാകുന്നതിനും ഹരിതാഭമാക്കുന്നതിന് കൗണ്‍സിലര്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, പ്രൊമോട്ടര്‍, അംഗന്‍വാടി വര്‍ക്കര്‍, കുടുംബശ്രീ എഡിഎസ്, റെസിഡന്‍സ് അസോസിയേഷന്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഡിവിഷന്‍ മെമ്പര്‍ ഷൈനി ജോര്‍ജ് ചെയര്‍മാനും , വായനശാല സെക്രട്ടറി കെ.പി പോള്‍ കണ്‍വിനറായി കര്‍മ്മ സമിതിരൂപീകരിച്ചു.





Leave a Reply