വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന: യുവാവ് പിടിയിൽ
മേപ്പാടി: മേപ്പാടി, കുന്നമ്പറ്റ, ചുണ്ടേൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷർഫുദ്ദീനും സംഘവും നടത്തിയ റെയ്ഡിൽ യുവാവ് അറസ്റ്റിൽ . മേപ്പാടി കാപ്പിക്കാട് സ്വദേശി ചക്കച്ചാട്ടിൽ വീട്ടിൽ അൻഷിദ് സി.എച്ച് (28) ആണ് പിടിയിലായത്.
കഞ്ചാവ് ഉപയോഗിക്കുന്ന ഒരു വിദ്യാർത്ഥിയിൽ നിന്നാണ് എക്സൈസിന് വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.





Leave a Reply