ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് :എംഡിഎംഎയുമായി രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയില്‍
മാനന്തവാടി:ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ ശശി കെയും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി ജാബിര്‍ കെ എം (33),കാസര്‍ഗോഡ് മൂളിയാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് 6.987 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.മയക്കുമരുന്നുകള്‍ കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കെഎല്‍ 01 സിവൈ6215 നമ്പറിലുള്ള കാറും,മയക്കുമരുന്ന് വില്‍പ്പനക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു.ഇതില്‍ ജാബിര്‍ കെ,എ കാസര്‍ഗോഡ് ജില്ലയില്‍ മയക്ക്മരുന്ന് കൈവശം വെച്ച കേസില്‍ മുന്‍ പ്രതിയാണ്.
മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്)ഉമ്മര്‍, പ്രെവന്റീവ് ഓഫീസര്‍ മാരായ ചന്തു പി. കെ,മനോജ് കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാന്വല്‍ ജിംസണ്‍, അരുണ്‍ കൃഷ്ണന്‍, അര്‍ജുന്‍. എം, സ്റ്റാലിന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.





Leave a Reply