April 20, 2026

കുഞ്ഞിക്കിളിക്ക് ഒരു കുടിനീർ പരിപാടിക്ക് തുടക്കം 

0
Img 20250320 095711
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :അന്താരാഷ്ട്ര വനദിനത്തിൻ്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വയനാട്, കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ചിൻ്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ എ.യു.പി. സ്കൂളിൽ “കുഞ്ഞിക്കിളിക്ക് ഒരു കുടിനീർ” എന്ന പരിപാടി സംഘടിപ്പിച്ചു.

 

സ്കൂൾ ഹെഡ്മിനിസ്ട്രെസ് അനില പരിപാടി ഉദ്ഘാടനം ചെയ്തു. പക്ഷികൾക്ക് വേനൽക്കാലത്ത് കുടിവെള്ളം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സുകളും നടത്തി.

 

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു. ജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാർ, സോഷ്യൽ ഫോറസ്ട്രി ജീവനക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാർ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *