July 15, 2026

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
Ghhhhfg

 

മുടക്കൊല്ലി:ലോക വനദിനത്തോടനുബന്ധിച്ച് സൗത്ത് വയനാട് ഡിവിഷനില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മൂടക്കൊല്ലിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. കേരള വനം വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ. രാമന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാര്‍ അധ്യക്ഷനായി.ക്യാമ്പില്‍ 138 പേര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍,ഡോക്ടര്‍മാരായ അശ്വതി, ആര്യ, പ്രൊബേഷണറി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സൂരജ്.ആര്‍ എന്നിവര്‍ സംസാരിച്ചു.വനമേഖലയിലെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കുന്നത് അവര്‍ക്ക് വലിയ ആശ്വാസമാകുന്നു എന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *