August 18, 2026

പുനരധിവാസം -കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണന അവസാനിപ്പിക്കണം : ജോയിന്റ് കൗണ്‍സില്‍

0
Rgrg
By ന്യൂസ് വയനാട് ബ്യൂറോ

 

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തീക പാക്കേജ് പ്രഖ്യാപിക്കണമെന്നും വയനാട് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാകുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ സിവില്‍ സ്റ്റേഷന്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു.കല്‍പ്പറ്റ എം.ജി.റ്റി. ഹാളില്‍ മേഖല സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ലിതിന്‍ ജോസഫ് അധ്യക്ഷനായി.

മേഖല സെക്രട്ടറി പ്രജിത്ത് ബി റിപ്പോര്‍ട്ടും മേഖല ട്രഷറര്‍ അരുണ്‍ സജി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തോമസ്,ജില്ലാ സെക്രട്ടറി പ്രേംജിത്ത് കെ എ,സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ ആര്‍ സുധാകരന്‍, എം പി ജയപ്രകാശ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റഷീദ പി പി,പ്രതീഷ് ബാബു എ, വിനോദ് പി എന്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭരവഹികളായി മേഖല പ്രസിഡന്റ് അരുണ്‍ സജി,മേഖല സെക്രട്ടറി അനീഷ്‌കുമാര്‍ പി ടി,മേഖല ട്രഷറര്‍ ശ്രീജിത്ത് വി എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *