43-ാം വയനാട് ജില്ലാ റവന്യൂ കലോത്സവം; സ്വാഗതസംഘം പിരിച്ചുവിട്ടു
നടവയൽ: 43-ാമത് വയനാട് ജില്ലാ റവന്യൂ കലോത്സവത്തിന് വേദിയായ നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സ്വാഗതസംഘം പിരിച്ചുവിടൽ യോഗത്തിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ചു. മേളയുടെ വരവ് ചിലവ് കണക്കുകൾ ജോയിൻ്റ് കൺവീനറും സ്‌കൂൾ പ്രിൻസിപ്പളുമായ ആൻാ തോമസ് അവതരിപ്പിച്ചു. സ്വാഗതസംഘം യോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും കമ്മിറ്റി അംഗങ്ങൾ പാസാക്കുകയും ചെയ്‌തു. മേളയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും വിദ്യാഭ്യാസ ഉപഡയറക്ടർ അഭിനന്ദിക്കുകയും ചെയ്തു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജിത കെ വി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന കരിമാംകുന്നേൽ, ബ്ലോക്ക് മെമ്പർ അന്നക്കുട്ടി ഉണ്ണിക്കുന്നേൽ ,വാർഡ് മെമ്പർ സന്ധ്യാ ലിഷു,പിടിഎ പ്രസിഡന്റ് വിൽസൺ ചേരവേലിൽ, മദർ പിടിഎ പ്രസിഡണ്ട് ജിൻസി, ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ വർഗീസ് ഇ കെ,എൽ പി സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബെന്നി മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം പിരിച്ചുവിട്ടതായി മേള കൺവീനർ അറിയിക്കുകയും ചെയ്തു.





Leave a Reply