May 8, 2026

പഞ്ചാരക്കൊല്ലി പ്രദേശത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ

0
Img 20250324 152955
By ന്യൂസ് വയനാട് ബ്യൂറോ

പിലാക്കാവ്: പിലാക്കാവ് പഞ്ചാരക്കൊല്ലി പ്രദേശത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. തറാട്ട് ഉന്നതിയിലെ രാമന്റെ വാഴത്തോട്ടത്തിലാണ് ഇന്ന് രാവിലെ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തിനോട് ചേർന്ന ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം മുൻപേയുള്ളതാണെന്നും, വൈകുന്നേരത്തോടെ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും വനപാലകർ പറഞ്ഞു. രണ്ട് കുന്നുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന വയൽഭാഗത്താണ് കാൽപാടുകൾ കണ്ടിരിക്കുന്നത്. ഒരു കുന്നിൽ നിന്നും സമീപത്തെ കുന്നിലേക്ക് കടുവ പോയതായാണ് നിഗമനം. ഇത്തരത്തിൽ മുൻപും കടുവയുടെ സഞ്ചാരപാതയായിട്ടുള്ള മേഖലയാണിതെന്നും വനം വകുപ്പ് വ്യക്തമാക്കി.

 

പ്രദേശത്തെ ഉന്നതിയംഗം രാധയെ രണ്ട് മാസം മുമ്പ് കടുവ കൊന്നതോടെ നാട്ടുകാർ പരക്കെ ആശങ്കയിലായിരുന്നു. എന്നാൽ പ്രസ്‌ത കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതോടെ ആശങ്കയ്ക്ക് ഒരു പരിധിവരെ പരിഹാരമായിരുന്നു. പ്രസ്‌തുത കടുവയെ ആക്രമിച്ചതായി കരുതുന്ന കടുവ സമീപ വനത്തിലുള്ളതായും ആ കടുവയുടേതാകാം കാൽപ്പാടുകളെന്നും വനം വകുപ്പ് വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *