May 8, 2026

ബൈപ്പാസ് ജംഗ്ഷനിൽ ഓയിൽ ചോർച്ച; അപകടം ഒഴിവാക്കി അഗ്നിരക്ഷാസേന

0
Img 20250324 155532
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിൽ വള്ളിയൂർക്കാവ് റോഡിലേക്കുള്ള ബൈപ്പാസ് ജംഗ്ഷനിൽ വാഹനത്തിൻ്റെ ഓയിൽ പരന്നൊഴുകിയത് അപകട ഭീഷണി ഉയർത്തി. കുത്തനെയുള്ളതും ഇടുങ്ങിയതുമായ കോൺക്രീറ്റ് റോഡിലും, ടാർ റോഡിലുമായി ജംഗ്ഷനിൽ ഓയിൽ പരന്നതോടെ വാഹനങ്ങൾ തെന്നി നീങ്ങാൻ തുടങ്ങിയപ്പോൾ നാട്ടുകാർ മാനന്തവാടി അഗ്‌നി ശമന സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ റോഡിലെ ഓയിൽ നീക്കം ചെയ്ത‌്‌ കഴുകി വൃത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കി. അസിസ്റ്റൻ്റ് സ്‌റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് ഓഫീസർ ശശി കെ.ജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ പി.കെ രാജേഷ്, ലജിത്ത് ആർ.സി, ആനന്ദ്.ടി, ഹോം ഗാർഡായ ജോബി പി.യു എന്നിവരടങ്ങിയ സംഘമാണ് റോഡ് ശുചീകരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *