May 8, 2026

ജീവിതം തന്നെ ലഹരി”

0
Img 20250324 172206
By ന്യൂസ് വയനാട് ബ്യൂറോ

ചുണ്ടേല്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ “സ്‌നേഹപൂര്‍വ്വം ആര്‍.സി.സ്‌കൂള്‍” ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും, സൂര്യ പൊതുജന ഗ്രന്ഥാലയവുമായി സഹകരിച്ച് “ജീവിതം തന്നെ ലഹരി” എന്ന പേരില്‍ ലഹരിവിരുദ്ധ സിംബോസിയം സംഘടിപ്പിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ഉഘടഅ സെക്രട്ടറിയും സിവില്‍ ജഡ്ജിയുമായ അനീഷ് ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ഷാജി എ.ജെ. ക്ലാസ് നയിച്ചു. സംഘടനയുടെ രക്ഷാധികാരി പി.എ. ജോസഫസ് മാസ്റ്റര്‍ വിഷയാവതരണം നടത്തി. ഫാ. റോയ്‌സണ്‍ ആന്റണി പുതിയിടത്ത് മുഖ്യ പ്രഭാഷണവും സംഘടനയുടെ സെക്രട്ടറി എം.വേലായുധന്‍ സ്വാഗതവും പറഞ്ഞു. കല്‍പ്പറ്റ ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷാജി തദ്ദേവൂസ് ചര്‍ച്ച നയിച്ചു. കെ.എം.എ. സലീം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘടനയുടെ പ്രസിഡന്റ് പി.ഡി. മൈക്കിള്‍ നന്ദി അര്‍പ്പിച്ചു. വി.കെ.മൊയ്തീന്‍, ജോര്‍ജ്ജ് സി.ടി., ജോണി എം.ജെ, വിലാസിനി കെ.ജി., സരസു, മാധവന്‍, മുഹമ്മദ് ഷാഹുല്‍, ഗഫൂര്‍ പി.കെ., ശിവകുമാര്‍, വി.പി.സക്കീര്‍, ജോയ് കെ.എസ്., കെ.എം.സിദ്ധീഖ്, റോയ്‌സണ്‍ പിലാക്കാവ്, എഡ്‌വിന്‍ അലക്‌സ്, അസൈനാര്‍, വാവ, മനോജ് കെ.വി. എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *