August 19, 2026

ഈ കുഞ്ഞുകുരുന്നുകളും മാതൃകയാണ്: കളഞ്ഞുകിട്ടിയ ഫോണ്‍ ഉടമക്ക് നല്‍കി വിദ്യാര്‍ഥികള്‍

0
A

 

അഞ്ചാംപീടിക: റോഡരികില്‍ നിന്ന് കളഞ്ഞുകിട്ടിയ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് വിദ്യാര്‍ഥികളുടെ മാതൃക. അഞ്ചാംപീടിക മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ വിദ്യാര്‍ഥികളായ ഇ. മുഹമ്മദ് ഫര്‍ഹാന്‍, എ. ജന്‍സില്‍, പി. മുഹമ്മദ് അദിനാന്‍, സി. മുഹമ്മദ് നാസിഹ് എന്നിവരാണ് മാതൃകയായത്. കഴിഞ്ഞദിവസം തേറ്റമല അഞ്ചാംപീടിക റോഡില്‍ ഇണ്ടിയേരികുന്ന് റോഡിന് സമീപത്തുനിന്നാണ് വിദ്യാര്‍ഥികള്‍ക്ക് വിലപിടിപ്പുള്ള ഫോണ്‍ ലഭിച്ചത്. ഉടന്‍ ഇവര്‍ വെള്ളമുണ്ട സ്റ്റേഷനില്‍ എത്തി പൊലീസിന് ഫോണ്‍ കൈമാറുകയായിരുന്നു.വ്യാഴാഴ്ച രാവിലെയോടെ ഫോണിന്റെ ഉടമസ്ഥരായ സമീപത്തെ കോണ്‍വന്റിലെ സിസ്റ്റര്‍മാര്‍ വെള്ളമുണ്ട സ്റ്റേഷനില്‍ എത്തി തങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ ആണ് ഇതെന്ന് തിരിച്ചറിയുകയായിരുന്നു. സ്റ്റേഷനില്‍വെച്ച് ഫോണ്‍ ഉടമകള്‍ക്ക് കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *