പോലീസ് സ്റ്റേഷനിലെ ആത്മഹത്യ സമഗ്ര അന്വേഷണം വേണം പി .കെ ജയലക്ഷ്മി
അമ്പലവയല്‍ നെല്ലാറചാലിലെ ഗോത്രവര്‍ഗ്ഗ യുവാവ് ഗോകുല്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ മരിച്ചതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് മുന്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി .കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.കേരളത്തില്‍ എല്‍.ഡി.എഫ് ഭരണത്തില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.പോലീസ് പിടികൂടി കേസ് രജിസ്റ്റര്‍ പോലും ചെയ്യാതെ സ്റ്റേഷനില്‍ ഇരുത്തിയതും കസ്റ്റഡി പോലും രേഖപ്പെടുത്താത്തതും അന്വേഷിക്കണം.പട്ടികജാതി -പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന് വിധേയമായി അന്വേഷണം നടത്തണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. ഗോകുലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ജയലക്ഷ്മി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു





Leave a Reply