May 7, 2026

പോലീസ് സ്റ്റേഷനിലെ ആത്മഹത്യ; അന്വേഷിക്കണം- ഓള്‍ കേരള ആന്റി കറപ്ഷന്‍സ് ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

0
Dfasd

 

കല്‍പ്പറ്റ:നെല്ലറച്ചാല്‍ പുതിയ പാടി കോളനിയിലെ ഗോത്രവര്‍ഗ്ഗ യുവാവ് ഗോകുല്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ മരിച്ചതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് ഓള്‍ കേരള ആന്റി കറപ്ഷന്‍സ് ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ . ഈ കുട്ടിയുടെ മരണത്തിന് കാരണമായവരെ കണ്ടെത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് കസ്റ്റഡിയില്‍ ഇരിക്കെ സംശയാസ്പദമായ മരണ കാരണം അടിയന്തിരമായി ഇടപെട്ട് നടപടി കൈ കൊള്ളണമെന്നും ഓള്‍ കേരള ആന്റി കറപ്ഷന്‍സ് ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.കെ. സുബൈര്‍ ഓണിവയല്‍ ആവശ്യപ്പെട്ടു.

തലേ ദിവസം രാത്രി 11 മണിയോടെ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുണ്ടായി എന്ന് പോലീസ് പറയുന്നു. (രാവിലെ 8 മണിയോടു കൂടിയാണ് അയാള്‍ ആത്മഹത്യ ചെയ്തത് എന്നുള്ളത് സംശയാതീതമാണ്). പോലീസിന്റെ ഭാഗത്തുനിന്ന് വലിയ തരത്തിലുള്ള കൃത്യനിര്‍വഹണമാണ് സംഭവിച്ചിട്ടുള്ളത്. മാനസീകമായോ, ശാരീരികമായോ ഉള്ള ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങള്‍ പോലീസിന്റെ ഭാഗത്തു നിന്ന് മരണത്തിലേക്ക് എത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *