പോലീസ് സ്റ്റേഷനിലെ ആത്മഹത്യ; അന്വേഷിക്കണം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ
ബത്തേരി :അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലാറച്ചാലിന് സമീപം പുതിയപാടി പണിയ നഗറിലെ പരേതനായ ചന്ദ്രന്‍ ,അമ്മിണി ദമ്പതികളുടെ മകനായ ഗോകുല്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലൂടെ ആവിശ്യപ്പെട്ടതായി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.
മുട്ടില്‍ പഞ്ചായത്തിലെ ചീപ്രം നഗറിലെ ടിയാന്റെ പരിചയക്കാരിയായ പെണ്‍ കുട്ടിയേയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും മറ്റും പ്രാദേശിക അന്വേഷണം നടത്തിയ ശേഷം ഗോകുലിന്റെ ബന്ധുക്കള്‍ എസ്.ടി പ്രൊമോട്ടറുടെ സഹായത്തോടെ 30/03/2025 ന് അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു തുടര്‍ന്ന് 31/03/2025 ന് (തിങ്കളാഴ്ച്ച) വൈകുന്നേരത്തോടെ കോഴിക്കോട് നിന്ന് കണ്ടെത്തിയ ഇരുവരെയും കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ഉദയോഗസ്ഥര്‍ രാത്രി തന്നെ പെണ്‍കുട്ടിയെ കല്‍പ്പറ്റയ്ക്കടുത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള ‘സഖി’ എന്ന കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ഗോകുലിനെ പോലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയിരുന്നു. ഇതിനിടയിലാണ് പോലീസ് കസ്റ്റഡിയിലുള്ള ഗോകുല്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ചതായി അറിയാന്‍ കഴിഞ്ഞത് ശുചി മുറിയില്‍ പട്ടികവര്‍ഗ്ഗക്കാരനായ യുവാവ് അകാരണമായി മരിച്ച സംഭവം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായെ കാണാന്‍ കഴിയുവെന്നും ആയതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലൂടെ ആവിശ്യപ്പെട്ടതായി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.





Leave a Reply