വയനാട്ടില്‍ പാസ്സ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണം: കേരള പ്രവാസി സംഘം
കല്‍പ്പറ്റ:ജില്ലയില്‍ പാസ്സ്പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ പുതിയ പാസ്സ്പോര്‍ട്ട് എടുക്കുന്നതിനും, പുതുക്കുന്നതിനും, വെരിഫിക്കേഷന്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്കും കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് കേന്ദ്രത്തെയാണ് വയനാട് ജില്ലയില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്നത്. ജില്ലയുടെ ഉള്‍ഗ്രാമങ്ങളില്‍ നിന്നടക്കം നിരവധി പേരാണ് നിലവില്‍ കോഴിക്കോട് ഓഫീസിനെ ആശ്രയിക്കുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കല്‍പറ്റയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള, ജില്ലാ സെക്രട്ടറി അഡ്വ: സരുണ്‍ മാണി, വൈസ് പ്രസിഡന്റ് കെ ടി അലി, കെ സേതുമാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply