July 28, 2026

ബ്രഹ്മഗിരി സൊസൈറ്റിയിലെ ക്രമക്കേടുകൾ: ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് മാർച്ച് നടത്തി.

0
Img 20250403 194543
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സി.പി.എം നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകരിൽ നിന്നും ചെറുകിട വ്യാപാരികളിൽ നിന്നും പ്രവാസികളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നുമായി 200 കോടി രൂപയിൽ അധികം തട്ടിപ്പ് നടത്തിയെന്ന് കർഷക കോൺഗ്രസ് ആരോപിച്ചു.

 

സർക്കാരിൽ നിന്ന് 35 കോടി രൂപയോളം ധനസഹായം ലഭിച്ചിട്ടും സൊസൈറ്റി പൂട്ടിയതിന് സി.പി.എം ജില്ലാ നേതാക്കളാണ് ഉത്തരവാദികളെന്നും കർഷക കോൺഗ്രസ് ആരോപിച്ചു. വിവിധ സൊസൈറ്റികളിൽ നിന്നും ജനങ്ങളിൽ നിന്നും നിക്ഷേപമായി വാങ്ങിയ പണം എത്രയും വേഗം തിരികെ നൽകണമെന്നും പ്രവാസികൾ ഉൾപ്പെടെയുള്ളവർ ആത്മഹത്യയുടെ വക്കിലാണെന്നും അവർ പറഞ്ഞു.

 

ഈ വിഷയത്തിൽ സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി അധ്യക്ഷത വഹിച്ച ധർണ്ണ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ മാസ്റ്റർ, ഒ.വി. അപ്പച്ചൻ, എം.വി. വിൻസന്റ്, വി.ഡി. ജോസ്, പി.എ. പൗലോസ്, ബൈജു ചാക്കോ, നാരായണവാര്യർ, ജേക്കബ് മാസ്റ്റർ, സി.കെ. രത്നവല്ലി, ടോമി തേക്കുംമല, കെ.എം. കുർക്കോസ്, കെ.ജെ. ജോൺ, ഇ.ജെ. ഷാജി, പരിതോഷ് കുമാർ, റിനു ജോൺ, എം.യു. ഉലഹന്നൻ, വർഗ്ഗീസ് മുരിങ്ങക്കാവ്, എം.എ. പൗലോസ്, എം.ജി. ബിജു, എം.എ. ജോസഫ്, ടി.എസ്. ദിലീപ് കുമാർ, എച്ച്.ഡി. പ്രതിഭൻ മാസ്റ്റർ, ജിൽസൻ തൂപ്പുംകര, ബീന, ബിനു തരിയോട്, സുരേഷ് മേപ്പാടി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *