July 27, 2026

മുസ്ലിം ലീഗ് പുനരധിവാസ ഭവനപദ്ധതി നിര്‍മ്മാണത്തിന് ഒരുക്കങ്ങള്‍ തകൃതി വെള്ളിത്തോട് സ്വപ്‌നക്കൂടുകളുയരുന്നു

0
Img 20250403 194332
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നാടിനെ നടുക്കിയ ചൂരല്‍മല മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഏപ്രില്‍ 9ന് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ ദുരന്തത്തില്‍ ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വെള്ളിത്തോട് സ്വപ്‌നക്കൂടുകളുയരും. ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തില്‍ തന്നെയാണ് സ്വപ്‌നഭവനങ്ങളുയരുന്നത്.

സ്വപ്‌നപദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് വയനാടൊന്നാകെ. ഒരുക്കങ്ങളുടെ അന്തിമവിശകലനത്തിനായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ നേതൃത്വത്തില്‍ ഇന്നലെ വെള്ളിത്തോട് നിര്‍ദ്ദിഷ്ട പദ്ധതിപ്രദേശത്ത് മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികള്‍, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്, ജന.സെക്രട്ടറി, പോഷക സംഘടനാ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. തറക്കല്ലിടല്‍ ചടങ്ങിനായി അയ്യായിരം പേരെ ഉള്‍ക്കൊള്ളുന്ന പന്തലാണ് സജ്ജമാക്കുക. ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി കമാനങ്ങളും ബോര്‍ഡുകളും സ്ഥാപിക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 2500 പ്രവര്‍ത്തകരും മാനന്തവാടിയില്‍ നിന്ന് 1500 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ആയിരം പ്രവര്‍ത്തകരും ചടങ്ങിനെത്തും. വാഹനവുമായി എത്തുന്നവര്‍ക്കായി വിപുലമായി പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ഓരം ചേര്‍ന്നാണ് നിര്‍ദ്ദിഷ്ട ഭവന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 2000 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കാനുള്ള തറയോട് കൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുക. ശുദ്ധജലും വഴിയും ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തത്. പദ്ധതി പ്രദേശത്ത് കല്‍പ്പറ്റയിലേക്കും മേപ്പാടിയിലേക്കും ഒരേ പോലെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെള്ളിത്തോട് ഉപസമിതിയുടെ ഓഫീസ് പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം നിര്‍വ്വഹിച്ചു. കേരളത്തിലെ ഏറ്റവും മികച്ച ആര്‍ക്കിടെക്റ്റായ ടോണിയുടെ നേതൃത്വത്തിലുള്ള സപതി ആര്‍ക്കിടെക്‌സാണ് ഭവനപദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയത്. കമ്പനി പ്രതിനിധികളായ ഹരീഷ്, ശ്രീരാഗ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

യോഗത്തില്‍ മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ, അംഗങ്ങളായ പി.കെ ഫിറോസ്, ടി.പി.എം ജിഷാന്‍, പി. ഇസ്മായില്‍, ജിദ്ദാ നാഷണല്‍ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജില്ലാ ലീഗ് ഭാരവാഹികളായ പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, റസാഖ് കല്‍പ്പറ്റ, അബ്ദുല്ല മാടക്കര, എന്‍. നിസാര്‍ അഹമ്മദ്, വി. അസൈനാര്‍ ഹാജി, കെ. ഹാരിസ്, വള്ള്യാട്ട് അബ്ദുല്ല, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, ടി.ഹംസ, സി.പി മൊയ്തുഹാജി, സലിം മേമന, അസീസ് കോറോം, സി.കെ ഹാരിഫ്, സി. മൊയ്തീന്‍ കുട്ടി, എം.പി നവാസ്, കെ.ബി നസീമ, കെ.കെ.സി മൈമൂന, റിന്‍ഷാദ് പി.എം, ഫായിസ് തലക്കല്‍, സുനില്‍കുമാര്‍, നജീബ് കാരാടന്‍, പി.കെ അഷറഫ്, സലാം നീലിക്കണ്ടി, ഒ.കെ സക്കീര്‍, എ.കെ സലിം തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാ ലീഗ് സെക്രട്ടറി പി.പി അയ്യൂബ് സ്വാഗതവും വൈസ് പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *