ഒയിസ്‌ക സൗത്ത് ഇന്ത്യ: 14 വനിതകൾക്ക് സൗജന്യ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു
ഒയിസ്‌ക സൗത്ത് ഇന്ത്യയുടെ നേതൃത്വത്തിൽ വൈത്തിരി പഞ്ചായത്തിലെ 14 വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. പരിസ്ഥിതി സാംസ്‌കാരിക സംഘടനയായ ഒയിസ്‌ക സൗത്ത് ഇന്ത്യ ചാപ്റ്റർ, വയനാട് ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായാണ് ഈ സഹായം നൽകിയത്.
വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ഒയിസ്‌ക സൗത്ത് ഇന്ത്യയുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒയിസ്‌ക ഇന്റർനാഷണൽ സെക്രട്ടറി ജനറൽ എം. അരവിന്ദബാബു അധ്യക്ഷനായിരുന്നു. ഒയിസ്‌ക സൗത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. തോമസ് തേവര മുഖ്യപ്രഭാഷണം നടത്തി.
ഒയിസ്‌ക പ്രൊജക്ടിനെ കുറിച്ച് ഒയിസ്‌ക ട്രഷറർ വി.കെ. ഗീത വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ, ഷാജൻ സെബാസ്റ്റ്യൻ, ഡോ. സുരേഷ് എ.ടി എന്നിവർ സംസാരിച്ചു. ഒയിസ്‌ക സ്റ്റേറ്റ് സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് സ്വാഗതവും പ്രൊജക്ട് കോ-ഓർഡിനേറ്റർ പി.കെ. നളിനാക്ഷൻ നന്ദിയും പറഞ്ഞു. ഉഷ തയ്യൽ മെഷീൻ ഡീലർ വിപിൻ കൃഷ്ണ ഗുണഭോക്താക്കൾക്ക് പ്രവർത്തന രീതികൾ വിശദീകരിച്ചു നൽകി.





Leave a Reply