June 27, 2026

ആദിവാസി യുവാവിന്റെ ആത്മഹത്യ പോലീസിന്റെ പങ്ക് അന്വേഷിക്കണം: യൂത്ത് ലീഗ്

0
Fghsf

 

കല്‍പ്പറ്റ:പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ അമ്പലവയല്‍ സ്വദേശി ഗോകുല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായിട്ടുള്ള വീഴ്ചകളാണ് സംഭവിച്ചത് .പ്രതിയെ അറസ്റ്റ് ചെയ്തു മണിക്കൂറുകള്‍ കഴിഞ്ഞും കോടതിയില്‍ ഹാജരാക്കാതിരുന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രം ഒരു മന്ത്രി ജില്ലയില്‍ നിന്നുതന്നെ ഉണ്ടായിട്ടും ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍നേരിടുന്ന ഈ അവഗണന ദൗര്‍ഭാഗ്യകരമാണെന്നും ജില്ലാ പ്രസിഡന്റ് എം പി നവാസ് ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *